ബൂസ്റ്റര്‍ ഡോസ്: മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. കുവൈത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ ഈ യൂണിറ്റുകള്‍ എത്തി അര്‍ഹാരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നുണ്ട്. നിലവില്‍ പള്ളികള്‍, സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

ജഹ്റ ഏരിയയില്‍ ആണ് ആരംഭിച്ചത്, തുടര്‍ന്ന് ഫര്‍വനിയ, അഹ്മദി ഏരിയകളിലും അര്‍ഹതയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നുണ്ട്. ആദ്യം പള്ളികളിലെ ജീവനക്കാരായ സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെയുള്ള 6000 പേര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ശേഷം സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കും.ഈ രണ്ടു വിഭാഗത്തിലെയും അര്‍ഹാരായവര്‍ക്ക് വാക്സിന്‍ നല്‍കിയ ശേഷം മാളുകളിലും പാരലല്‍ മാര്‍ക്കറ്റുകളിലും മൊബൈല്‍ യൂണിറ്റുകള്‍ ക്യാമ്പ് ചെയ്യും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version