കുവൈത്ത് സിറ്റി: കുവൈത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഡയറക്ടർ യൂസഫ് അൽ ഫൗസാൻ പറഞ്ഞു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഒമിക്രോണ്‍ വേരിയന്റ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ജാഗ്രതാ നടപടികള്‍ കൈക്കൊണ്ടുകൊണ്ടാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f
കുവൈത്തില്‍ നിന്നുള്ള ശീതകാല യാത്രാ ഷെഡ്യൂൾ പൂർത്തിയാക്കിയതായി അദ്ദേഹം സ്ഥിരീകരിച്ചു, പുതിയ വേരിയനടിന്‍റെ വ്യാപനത്തിന് ശേഷം ഏർപ്പെടുത്തിയ വാണിജ്യ യാത്രാ നിരോധനം ഒഴികെ മറ്റ് രാജ്യങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിന് നിലവില്‍ തടസങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ആഫ്രിക്ക, യൂറോപ്പ് പോലുള്ള ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f