കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 7,16,662 തൊഴിലാളികള്‍ തിരിച്ചെത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ധാരാളം പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായോ എന്ന, ലോക്‌സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് കോവിഡ് സൃഷ്‌ടിച്ച ആഘാതത്തിന്റെ ഫലമായി ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് ധാരാളം ഇന്ത്യന്‍ തൊഴിലാളികള്‍ മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചത്.”വന്ദേ ഭാരത് മിഷന്റെ കീഴില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 7,16,662 തൊഴിലാളികള്‍ തിരിച്ചെത്തിയതായി സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു”, . യുഎഇയില്‍ നിന്ന് 3,30,058 ഇന്ത്യന്‍ തൊഴിലാളികളും സൗദി അറേബ്യയില്‍ നിന്ന് 1,37,900 പേരും കുവൈറ്റില്‍ നിന്ന് 97,802 പേരും ഒമാനില്‍ നിന്ന് 72,259 പേരും ഖത്തറില്‍ നിന്ന് 51,190 പേരും ബഹ്റൈനില്‍ നിന്ന് 27,453 പേരും മടങ്ങിയതായി ജയശങ്കര്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു.കോവിഡ് 19 മഹാമാരിയുടെ സമയത്ത്, കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GxLoPCehQpxBvCADcgPIeR
ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് നേരിട്ട് ഉപയോഗിച്ചും കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി ഏകോപിച്ചുകൊണ്ടും ഇന്ത്യന്‍ ദൗത്യങ്ങൾ ഇന്ത്യക്കാര്‍ക്ക് വേണ്ട പിന്തുണയും സഹായവും നല്‍കിയതായി ജയശങ്കര്‍ പറഞ്ഞു. യാത്ര, താമസം, എയര്‍ പാസേജുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ മുതലായവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.സര്‍ക്കാര്‍ രൂപവത്കരിച്ച ശക്തമായ ചട്ടക്കൂട്, മഹാമാരി സമയത്ത് ഉയര്‍ന്നുവന്ന അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വളരെ ഉപയോഗപ്രദമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ ഉപയോഗം ഉദാരവത്ക്കരിച്ചതിനു പുറമെ പ്രവാസി ഭാരതീയ സഹായ കേന്ദ്രങ്ങള്‍, മിഷന്‍/ പോസ്റ്റ് ഹെല്‍പ്പ് ലൈനുകള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ മുതലായവയുടെ പങ്കും ശ്രദ്ധേയമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മഹാമാരിയുടെ സമയത്ത് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികൾക്കുണ്ടാകുന്ന ആഘാതം ലഘൂകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് ജയശങ്കര്‍ പറഞ്ഞു. അതിനായി, ഗള്‍ഫിലെ എല്ലാ ഇന്ത്യൻ മിഷനുകളും തൊഴിലാളികളെ പരിപാലിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്കുള്ള സാമ്പത്തിക സഹായം സുഗമമാക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞുകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GxLoPCehQpxBvCADcgPIeR