കുവൈത്ത് സിറ്റി: വെള്ളിയാഴ്ച കുവൈത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയ്ക്ക് ശേഷം മഴയുടെ തീവ്രത ഉയരുമെന്നും ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും മഴ തുടരുമെന്നും അറിയിപ്പ്. നിലവില്‍ രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റിനൊപ്പം വലിയ തോതിലുള്ള അന്തരീക്ഷമര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ രാത്രി സമയങ്ങളില്‍ തണുത്ത അന്തരീക്ഷവും പകല്‍ സമയത്ത് അമിതമായ തണുപ്പില്ലാത്തതും എന്നാല്‍ ചൂട് അനുഭവപ്പെടാത്തതുമായ മികച്ച കാലാവസ്ഥയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR
ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമാകും അനുഭവപ്പെടുക. മൂടല്‍ മഞ്ഞും ഹുമിഡിറ്റിയും കാരണം കാഴ്ച തടസപ്പെടാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ ആഴ്ചയുടെ അവസാനം വരെ തണുത്ത കാലാവസ്ഥയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR