കുവൈത്ത് സിറ്റി: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശ്ശനത്തിനായി കുവൈത്തിൽ എത്തി. ഈ മാസം റിയാദിൽ നടക്കുന്ന 42-ാമത് ജീ. സി. സി . ഉച്ചകോടിക്ക് മുന്നോടിയായുള്ള ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. യു. എ. ഈ., ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം കുവൈത്തിൽ എത്തിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
കുവൈത്ത് വിമാന താവളത്തിൽ ഉപ അമീർ ഷെയ്ഖ് മിഷ് ‘അൽ അഹമ്മദ് അൽ സബാഹ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അധികാര സ്ഥാനങ്ങളിൽ എത്തിയ ശേഷം മുഹമ്മദ് ബിൻ സൽമാൻ രാജ കുമാരന്റെ മൂന്നാമത്തെ കുവൈത്ത് സന്ദർശനമാണ് ഇത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K