ക്രിസ്മസും ന്യൂഇയറിനും ദിവസങ്ങള്‍ മാത്രം, യാത്രാ ബുക്കിംഗ് കുതിക്കുന്നു

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ആശങ്ക എല്ലാ മേഖലയിലും ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും കുവൈത്തിലെ വിദേശികളുടെയും സ്വദേശികളുടെയും യാത്രാ പദ്ധതികളെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ക്രിസ്മസ്, ന്യൂ ഇയർ സീസണുകൾക്കായി യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് നിര്‍ബാധം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദിവസമടുക്കുന്നതോടെ ബുക്കിംഗ് ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

ടൂറിസം, ട്രാവൽ മാർക്കറ്റുകളില്‍ ഒമിക്രോണ്‍  അപകടസാധ്യതകൾ ജാഗ്രതയോടെ കണക്കാക്കുന്നുണ്ടെങ്കിലും യാത്രകള്‍ക്ക് ഇതൊന്നും തടസമാകുന്നില്ല. ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങൾക്കുള്ള യാത്രാ റിസർവേഷനുകള്‍ പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി സ്രോതസ്സുകൾ വെളിപ്പെടുത്തുന്നു. വിനോദസഞ്ചാര, യാത്രാ മേഖലയിലെ സ്പെഷ്യലിസ്റ്റുകൾ പറയുന്നത് ആളുകൾ യാത്രയ്‌ക്കായി ബുക്കിംഗ്  തുടരുകയാണെന്നും  റദ്ദാക്കാനുള്ള ആഗ്രഹമില്ലെന്നും പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy