കുവൈറ്റ് സിറ്റി: കുവൈത്തിലെ അംഗാറ ഏരിയയിലെ പാക്കേജിംഗ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തീ ബാധിച്ചത്. തീ കൂടുതലായി പടര്‍ന്നുപിടിച്ചതോടെ നിയന്ത്രണവിധേയമാക്കാൻ നിരവധി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. കുവൈറ്റ് ഫയർ ഫോഴ്‌സിലെ ആറ് ടീമുകൾ ചേര്‍ന്നാണ് തീ നിയന്ത്രിച്ചത്. അഗ്നിശമന സേനാംഗങ്ങൾ പ്രദേശത്തെത്തിയതോടെ വളരെ അടുത്തുള്ള ഫാക്ടറി കെട്ടിടത്തിൽ തീ എത്തുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. ഫാക്ടറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് അപകടങ്ങളൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
