കുവൈത്ത് സിറ്റി: ഇന്ത്യ – കുവൈത്ത് ബന്ധത്തിന്‍റെ 60 മത് വാര്‍ഷികത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ നമസ്‌തേ കുവൈത്ത് സംഘടിപ്പിച്ചു. കുവൈറ്റ് നാഷണൽ മ്യൂസിയത്തിലാണ് കലാ പരിപാടി സംഘടിപ്പിച്ചത്. ഫെസ്റ്റിവൽ നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ. ബാദർ അൽ ദുവൈഷ്, ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സംയുക്തസേന മേധാവി ബിബിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സേനാ സംഘത്തിന്‍റെ മരണത്തിനിടെയാക്കിയ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തെ തുടര്‍ന്ന് രണ്ടാം ദിവസത്തെ പരിപാടി റദ്ദാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
അറുപതാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളാണ് എംബസി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അംബാസിഡര്‍ പറഞ്ഞു. പ്രശസ്ത കുവൈറ്റ് ഗായകൻ മുബാറക് അൽ റഷീദിന്‍റെ നേതൃത്വത്തില്‍ സംഗീത വിരുന്നൊരുക്കി. സൃഷ്ടി സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികള്‍ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു. കുവൈറ്റ് യോഗ മീറ്റ് അവതരിപ്പിച്ച അഡ്വാൻസ്ഡ് വിന്യാസ യോഗയും ധോൽ ബീറ്റ്‌സ് ഭാംഗ്രാ ബോയ്‌സിന്‍റെ പഞ്ചാബി ഡാന്‍സും കലാപരിപാടികള്‍ക്ക് മിഴിവേകി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K