കുവൈത്ത് സിറ്റി: അധാര്‍മിക പ്രവര്‍ത്തികള്‍ ചെയ്യുന്നവരും അവ ചെയ്യാനായി പ്രേരിപ്പിക്കുന്നവരും ഒരുപോലെ തെറ്റുകാരാണെന്ന് കുവൈത്ത് കാസേഷന്‍ കോടതി വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് ബാധകമാകുന്ന തരത്തിലുള്ള വ്യവസ്ഥയും കോടതി മുന്നോട്ട് വെച്ചു. കാരണം അത്തരം കേസുകളിൽ അനുരഞ്ജനമോ ഇളവുകളോ പൊതുമാപ്പോ ഇല്ലെന്ന് കോടതി വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
പീഡനം, ബ്ലാക്ക്‌മെയിലിങ്ങ് എന്നിവ സംബന്ധിച്ച കേസില്‍ അന്തിമ വിധി പ്രസ്താവിക്കുന്നതിലൂടെയാണ് കോടതി ഈ നടപടി സ്വീകരിച്ചത്. അധാർമ്മികതയ്ക്ക് പ്രേരിപ്പിച്ചയാള്‍ക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കാന്‍ കോടതി തീരുമാനിച്ചു.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU