കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍വ മേഖലയില്‍ വ്യാജമദ്യ ഫാക്ടറി നടത്തിയ 4 പ്രവാസികള്‍ അറസ്റ്റില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്. എല്ലാവരും ഏഷ്യന്‍ സ്വദേശികളാണ്. സാൽവ മേഖലയിലെ വലിയ പ്രാദേശിക മദ്യനിർമ്മാണ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് റെയ്ഡ് നടത്തിയ പൊതു സുരക്ഷാ വിഭാഗം പബ്ലിക്ക് സെക്യൂരിട്ടി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ അലിപറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 157 ബാഗുകൾ കണ്ടെത്തി. ഏഴ് പ്ലാസ്റ്റിക്ക് ബോട്ടിലുകൾ വീതമാണ് ഇവയില്‍ ഉള്‍ക്കൊള്ളുന്നത്. ആകെ 1099 ബോട്ടിലുകൾ, മൂന്ന് മദ്യ നിര്‍മാണ യന്ത്രങ്ങള്‍, സംഭരിക്കുന്നതിനുള്ള 161 ബാരലുകള്‍ തുടങ്ങിയവയും കണ്ടെടുത്തു. അറസ്റ്റിലായ സംഘത്തിലെ 2 പുരുഷന്മാര്‍ നേപ്പാള്‍ പൗരന്മാരാണ്, എന്നാല്‍ സ്ത്രീകളുടെ കൈവശം താമസ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU