കുവൈത്ത് സിറ്റി: സാമ്പത്തിക തര്‍ക്കത്തിനിടെ സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം കുവൈത്ത് അപ്പീല്‍ കോടതി ശരി വെച്ചു. കുവൈത്ത് അപ്പീല്‍ കോടതിയാണ് ശിക്ഷ ശരിവെച്ചത്. ഷുവൈക്കിലെ ഒരു വെയർ ഹൗസിൽ വച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തിന്‍റെ ഭാഗമായി പ്രശ്നമുണ്ടാകുന്നത്. തുടര്‍ന്ന് സുഹൃത്തിനെ മര്‍ദ്ധിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. തലയിടിച്ചു വീണ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
ഇതോടെ പിടിക്കപ്പെടുമെന്ന ഭയത്താല്‍ കുറ്റകൃത്യത്തിന് ശേഷം എഷ്യക്കാരനായ പ്രതി ഒളിവില്‍ പോകുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. മനപൂര്‍വമുള്ള കൊലപാതകമെന്ന് കണക്കാക്കിയാണ് ക്രിമിനൽ കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേത്തുടർന്ന് പ്രതി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഇപ്പോൾ വധശിക്ഷ ശരിവെച്ചിരിക്കുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni