കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് ഏരിയയില്‍ പിതാവിന്‍റെ കാറിനടിയില്‍പ്പെട്ട് ആറുവയസ്സുകാരിക്ക് ജീവന്‍ നഷ്ടമായി. പിതാവ് അബദ്ധത്തില്‍ കാര്‍ എടുത്തതിനിടെയാണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികള്‍ക്കും നിസാര പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കുട്ടിയെ ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
