ഒമിക്രോണ്‍, കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസിനായി വന്‍ തിരക്ക്

കുവൈത്ത്‌ സിറ്റി: ഒമിക്രോണ്‍ ആശങ്കയെത്തുടര്‍ന്ന്   കുവൈത്തിൽ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ധനവ്‌ അനുഭവപ്പെട്ടു തുടങ്ങി. ഒമിക്രോൺ പശ്ചാത്തലത്തിൽ രണ്ട്‌ ഡോസ്‌ പൂർത്തിയാക്കി ആറു മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ബൂസ്റ്റര്‍ ഡോസ് സ്വീകാരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തി തുടങ്ങി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

 കഴിഞ്ഞ ദിവസം മിഷിരിഫ്‌ എക്സിബിഷൻ ഗ്രൗണ്ടിലെ വാക്സിനേഷൻ സെന്ററിൽ ആയിരക്കണക്കിനാളുകളാണ് ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ എത്തിയത്‌. ഇതുവരെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസ്‌ ബാധയെ തുടർന്നുള്ള രാജ്യത്തെ മരണ നിരക്ക്‌ കഴിഞ്ഞ 3 മാസത്തിനിടയിൽ ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version