കുവൈത്ത് സിറ്റി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ കരാര്‍ തുകയുമായി മുങ്ങിയ പ്രവസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അഹമ്മദി ഗവർണറേറ്റ് പോലീസ് സ്റ്റേഷനിൽ ബംഗ്ലാദേശി കരാറുകാരനെതിരെ കുവൈത്ത് പൗരൻ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
കുവൈത്ത് പൗരൻ വഫ്ര ഏരിയയിലുള്ള തന്‍റെ ഫാമിൽ ഇലക്ട്രിക്കൽ, സാനിറ്ററി വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള ചില നിർമ്മാണ പ്രവർത്തനങ്ങൾക്കായി 4,500 KD നൽകിയിരുന്നു. എന്നാൽ ജോലി ചെയ്യാതെ കരാറുകാരന്‍ തുകയുമായി മുങ്ങുകയായിരുന്നു.ഉടമസ്ഥന്‍ തുക നൽകിയ ശേഷം പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണം നടത്തുന്നതിനായി കരാറുകാരന്റെ മൊബൈൽ ഫോൺ നമ്പറും മറ്റ് വിവരങ്ങളും നൽകിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടാൻ ഡിറ്റക്ടീവുകൾക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni