കുവൈത്ത് സിറ്റി: സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തിൽ കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകളുടെ മൂല്യം 1.2 ബില്യൺ ദിനാറിലെത്തിയെന്നു കുവൈത്ത് ഫിനാൻസ് ഹൗസ് റിപ്പോർട്ട്. വര്‍ഷത്തിന്‍റെ മൂന്നാം പാദമായപ്പോൾ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി നേട്ടം കൊയ്യാന്‍ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. സ്വകാര്യ വീടുകളുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിൽ 2.5 ശതമാനത്തിന്റെയും വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിൽ ഒരു ശതമാനത്തിന്റെയും കുറവവ് വന്നപ്പോൾ സ്വകാര്യ ഭവന മേഖലയിൽ വാർഷിക അടിസ്ഥാനത്തിൽ 19.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ വീടുകൾക്കുള്ള ഡിമാൻഡ് വർധിച്ചതോടെ രാജ്യത്തെ റസിഡൻഷ്യൽ ഏരിയകളിലെ വസ്തുക്കളുടെ വിലയും വർദ്ധിച്ചു. വസ്തുവിനും നിര്‍മാണ സാമഗ്രികള്‍ക്കും വില വര്ധിച്ചതിനെത്തുടര്‍ന്നുള്ള വര്‍ധന ഈ മേഖലയിലും ഉണ്ടായിട്ടുണ്ട്. എങ്കിലും വലിയ വില നല്‍കി ഇടപാടുകള്‍ നടന്നതിന്റെ ഫലമാണ് ഈ വളര്‍ച്ച. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga