കുവൈത്ത് സിറ്റി: ഒമിക്രോണിന്‍റെ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കുവൈത്തിൽ സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. പ്രതിസന്ധി ഘട്ടം മുന്നില്‍ക്കണ്ട് പണലഭ്യതയുടെ മൂല്യം സംരക്ഷിക്കാനും പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷനേടാനും പൗരന്മാരും താമസക്കാരുമുള്‍പ്പെടെയുള്ളവര്‍ സ്വർണ്ണം വാങ്ങുന്നത് സാധാരണമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
പുതിയ പ്രതിസന്ധി മുന്നില്‍ക്കണ്ട് പണലഭ്യതയിലെ മൂല്യം സംരക്ഷിക്കുന്നതിനായി 50 മുതൽ 100 ഗ്രാം തൂക്കമുള്ള സ്വർണ്ണമാണ് വാങ്ങുന്നത്. 50 ഗ്രാമിൻ്റെയും 100 ഗ്രാമിൻ്റെയും ബാറുകൾക്ക് വൻ ഡിമാൻഡ് ആണ് ഉള്ളതെന്നും ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഒമിക്രോൺ വരുന്നതിന് മുമ്പ് അഞ്ച് മുതൽ 10 ഗ്രാം വരെ തൂക്കമുള്ള സ്വർണ്ണമാണ് പൗരന്മാരും താമസക്കാരും വാങ്ങിയിരുന്നത്. വളരെ പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga