കുവൈത്ത് സിറ്റി: ലോകത്തിന്‍റെ പല ഭാഗങ്ങളിലും ജനിതക മാറ്റം വന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നത് കണക്കിലെടുത്ത് മുഴുവന്‍ പൗരന്മാരും മറ്റുള്ളവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് നിര്‍ദേശം. . രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർ എത്രയും വേദഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അറിയിപ്പ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
കൊവിഡ് പ്രതിരോധത്തിനുള്ള മന്ത്രിതല കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു സർക്കാർ വക്തതാവും കമ്മ്യൂണിക്കേഷൻ സെന്റർ തലവനുമായ താരിഖ് അൽ മുസ്സറാം ഇക്കാര്യം വ്യക്തമാക്കിയത്. എങ്കിലും നിലവില്‍ രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലിയുടെ അധ്യക്ഷതയിലാണ് കമ്മിറ്റി യോഗം ചേർന്നത്. രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങളെ കുറിച്ച് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബാഹ് യോഗത്തിൽ വിശദീകരിച്ചു. കൂടാതെ, ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ അഭിപ്രായങ്ങളും കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT