കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകള്‍ പാലിക്കാത്ത ക്യാമ്പ് ഉടമകളിൽ നിന്ന് 5,000 ദിനാർ വരെ പിഴ ഈടാക്കാന്‍ തീരുമാനം. ഇത് വളരെ ഗൗരവകരമായ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു, കുട്ടികളുടെ ഈ നിയമലംഘനങ്ങൾക്ക് മാതാപിതാക്കൾ പിഴ അടയ്ക്കേണ്ടി വരുമെന്നും അതുകൊണ്ട് ഇതിൽ നിന്ന് ഒഴിഞ്ഞ നിൽക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
സുരക്ഷിതമല്ലാത്ത രീതിയിലും റോഡുകളിലൂടെയും ബഗ്ഗി ഓടിക്കുന്നത് കുറ്റകരമാണ്. 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ചെറിയ ക്വാഡ് വാഹനങ്ങൾ ഓടിക്കാൻ നൽകുന്നത് ഓരോ ക്യാമ്പിംഗ് സീസണിലും കാണുന്ന ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങളിലൊന്നാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ അബ്‍ദുൾ ഇലാഹ് അൽ അബ്‍ദുൾ സലാം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
രാജ്യം ശീതകാലത്തിലേക്ക് കടക്കുന്നതിനാൽ സേഫ് ക്യാമ്പിംഗ് എന്ന മുദ്രാവാക്യത്തോടെ മന്ത്രാലയം ഒരു അവബോധ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനും മലിനീകരണം ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവയെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
