കുവൈത്ത് സിറ്റി: യു.എ.ഇ. ദേശീയ ദിനാഘോഷത്തിന് വ്യത്യസ്ത രീതിയിലുള്ള ആശംസയുമായി കുവൈത്ത്. യു.എ.ഇ. 50ാമത് ദേശീയ ദിനാഘോഷമാഘോഷിക്കുന്ന വേളയില്‍ കുവൈത്ത് ടവറിൽ യു.എ.ഇ ദേശീയ പതാകയുയുടെ മാതൃക ഡിജിറ്റല്‍ രീതിയില്‍ പ്രദര്‍ശിപ്പിച്ചാണ് വേറിട്ട ആശംസ നല്‍കിയത്. കൂടാതെ സൂഖ് മുബാറകിയ ഉൾപ്പെടെയുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലും യു.എ.ഇ ദേശീയപതാക ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
ഇതോടൊപ്പം കുവൈത്ത് രാഷ്ട്രനേതാക്കളും ആശംസകള്‍ നേര്‍ന്നു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരാണ് ആശംസ അറിയിച്ചത്. എല്ലാമേഖലയിലും പുരോഗതിയിലേക്ക് കുതിക്കാൻ യു.എ.ഇക്ക് കഴിയെട്ടയെന്ന് ആശംസിച്ച അമീർ ഇരു രാഷ്ട്രവും തമ്മിലുള്ള സൗഹൃദം എന്നും നിലനില്‍ക്കട്ടെയെന്നും ആശംസിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF