ഒമിക്രോണ്‍ ഇന്ത്യയിലുമെത്തി

ഇന്ത്യയില്‍ ആദ്യമായി കോവിഡ് 19 വകഭേദമായ ഒമിക്രോൺ  സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 66 ഉം 46 ഉം വയസുള്ള രണ്ട് പുരുഷൻമാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

നവംബര്‍ 11 നും 12 നുമാണ് ഇവര്‍ കര്‍ണാടകയില്‍ എത്തിയത്. ബെംഗളൂരുവില്‍ എത്തിയ ശേഷം നടത്തിയ രണ്ടു പരിശോധനകളിലും ഇവര്‍ കോവിഡ് പോസിറ്റിവ് ആയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലേക്ക് മാറ്റി. എന്നാല്‍ സാമ്പിളില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തിയതോടെ നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 10 പേരുടെ പരിശോധനാ ഫലം കൂടി പുറത്ത് വരാനുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV

വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇരുവരേയും ഉടൻതന്നെ ഐസലേഷനിലേക്ക് മാറ്റിയതിനാൽ രോഗവ്യാപന ഭീഷണിയില്ല. അനാവശ്യ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Related Posts

Leave a Reply

Your email address will not be published. Required fields are marked *