പാര്‍ക്ക് ചെയ്യും മുന്‍പ് ഓര്‍ത്തോളൂ,നിരീക്ഷണ വാഹനങ്ങള്‍ പുറകെ വരും

കുവൈത്ത് സിറ്റി : പാര്‍ക്കിംഗ് നിരോധിത മേഖലകളില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്യുന്നവരെയും പൊതുജനങ്ങള്‍ക്കും ഗതാഗത സൗകര്യങ്ങള്‍ക്കും തടസമുണ്ടാക്കുന്നവരെയും കണ്ടെത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യകളോട് കൂടിയ വാഹനങ്ങള്‍ വരുന്നു. ചുറ്റുമുള്ള പാര്‍ക്കിംഗ് രീതികള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച വാഹനങ്ങളാണ് ഇനി കുവൈത്തിലെ റോഡുകളില്‍ ഇറങ്ങുക. ഇതിനുള്ള വാഹങ്ങള്‍ ഉടന്‍ തന്നെ വാങ്ങുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് തീരുമാനിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

നിയമലംഘനം നടത്തുന്ന വാഹനങ്ങളെ വീഡിയോ റെക്കോർഡിംഗ് സംവിധാനം ഉപയോഗിച്ച് ചിത്രീകരിക്കുകയും തുടര്‍ നടപടികള്‍ക്കായി ട്രാഫിക് ആസ്ഥാനത്തേക്ക് കൈമാറുകയും ചെയ്യും. വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ  സ്വമേധയാ നിയമ ലംഘനം രേഖപ്പെടുത്തുവാനും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

നേരത്തേ ഇത്തരം വാഹനങ്ങൾ മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. പാര്‍ക്കിംഗ് അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വാഹനം പാർക്ക് ചെയ്യുന്നവരെ കണ്ടെത്താന്‍ ഇത് സഹായിക്കും. സർക്കാർ ഏജൻസി കേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, എന്നിവയ്ക്ക് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ നിർത്തിയിട്ട വാഹനങ്ങൾ പരിശോധന നടത്തുവാനും ഇവ ഉപയോഗിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version