കുവൈത്ത് സിറ്റി:
വാഹനം ഓടിക്കുന്നവരുടെ കൈവശം ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് അധികൃതർ അറിയിച്ചു . ഇതിന് പകരം മൈ ഐഡി ആപ്ലിക്കേഷനിൽ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് കാണിക്കുന്നത് നിയമവിരുദ്ധമാണ്. .കഴിഞ്ഞ ആഴ്ച ആദ്യത്തോടെ ,കുവൈറ്റ് മൊബൈൽ ഐഡി ആപ്ലിക്കേഷനുമായി ഡ്രൈവിംഗ് ലൈസൻസ് ബന്ധിപ്പിച്ചിരുന്നു . ഇതോടെ കുവൈറ്റ് മൊബൈൽ ഐഡി ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ആളുകൾക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് കാണാൻ കഴിയും.എന്നാൽ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കാത്ത ഡ്രൈവർമാർക്കും ഡിജിറ്റൽ ലൈസൻസ് ഇലക്ട്രോണിക് “മൈ കുവൈറ്റ് ഐഡി” ആപ്ലിക്കേഷനിലൂടെ കാണിക്കുന്നവർക്കും നിരവധി ട്രാഫിക് നിയമലംഘനങ്ങൾ അധികൃതർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ഈ നടപടിക്രമങ്ങളിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ ട്രാഫിക്ക് നിയമം ഭേദഗതി ചെയ്യണം അല്ലെങ്കിൽ ഇലക്ട്രോണിക്ക് ഡ്രൈവിംഗ് ലൈസൻസ് മതിയെന്നും സർക്കാർ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Eanoe7rOpZX5oze3oiMR5G
