കുവൈത്ത് സിറ്റി :
ലബനീസ് പൗരന്മാർക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിർത്തിവെച്ചു .ഗൾഫ് രാജ്യങ്ങളും ലബനാനുമായി നില നിൽക്കുന്ന നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .എന്നാൽ നിലവിൽ ലബനാനിൽ കഴിയുന്ന കുവൈത്തിലെ താമസ രേഖയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ അനുവദിക്കും.എല്ലാ വിധ സന്ദർശ്ശക വിസകളും കുടുംബ വിസകളും തൊഴിൽ വിസകളും നൽകുന്നതിനാണു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EK1W77X402TGnc54iULIpd