നിബന്ധന കഠിനം :കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള പ്രവാസികകളുടെ റെസിഡൻസി പുതുക്കാൻ തീരുമാനം

ഹൈസ്‌കൂൾ ഡിപ്ലോമയും അതിൽ താഴെയും ഉള്ള അറുപത് വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് രാജ്യത്ത് പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് നിരോധിച്ച 2020 ലെ 520-ാം നമ്പർ പ്രമേയം ഔപചാരികമായി റദ്ദാക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ഇന്ന്, വ്യാഴാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എന്നാൽ ഇവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 500 ദിനാറിന് പുറമെ 500 മുതൽ 700 ദിനാർ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് തുകയും നൽകണം . ഇതോടെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക്‌ ഒരു വർഷത്തേക്ക്‌ വിസ പുതുക്കുന്നതിനു ഭീമമായ തുക ചെലവ്‌ വരും.സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം മാൻപവർ കൗൺസിൽ ചെയർമാനും വാണിജ്യ വ്യവസായ മന്ത്രിയുമായ ഡോ. അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 9 അംഗങ്ങൾ ഉൾപ്പെടുന്ന അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ പങ്കെടുത്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IhPSzp740hpCgyPt5YDgif

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy