കുവൈറ്റ് മലയാളി സമാജം യാത്രയയപ്പു നൽകി

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളി സമാജം മുൻ ജനറൽ സെക്രട്ടറി ശ്രീ എ ഡി ഗോപിനാഥിനും , മലയാളി സമാജം മുൻ വനിതാ കോഓർഡിനേറ്റർ ശ്രീമതി രാധ ഗോപിനാഥിനും കുവൈറ്റ് മലയാളി സമാജം യാത്രയയപ്പു നൽകി.സംഘടനയുടെ മൊമെന്റോ അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രനും, വനിതാ വിഭാഗം ചെയർപേഴ്സൺ നിധി നായരും ചേർന്ന് നൽകി.
മലയാളി സമാജം ട്രഷറർ നിബു ജേക്കബ് , ഫഹാഹീൽ ഏരിയ കോഓർഡിനേറ്റർ ജിജു വിതയത്തിൽ എന്നിവർ പങ്കെടുത്തു.മികച്ച സംഘാടകനായ ഗോപിനാഥ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, സംഘടനക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾ ചടങ്ങിൽ സ്മരിക്കപ്പെട്ടു.ആദരവിന്റെ മലയാളി സമാജത്തോടുള്ള നന്ദി ശ്രീ എ ഡി ഗോപിനാഥ് അറിയിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy