കുവൈത്ത് സിറ്റി:
കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്തുവാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.ഡ്രൈവർ ലൈസൻസ് നൽകുന്നത് നിർത്തലാക്കിയാൽ അതിന്റെ ഗുണ ദോഷ ഫലങ്ങൾ പഠനം നടത്തി റിപ്പോർട്ടായി സമർപ്പിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .താമസക്കാര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് ഒരു നൂനത സംവിധാനം വികസിപ്പിച്ചെടുക്കാനും അദ്ദേഹം നിർദേശം നൽകി രാജ്യത്തെ നിരത്തുകളിലെ ഗതാഗതക്കുരുക്ക് , അപകടങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ, പഴകിയ വാഹനങ്ങളുടെ ഉപയോഗം എന്നിവ കുറക്കുന്നതിനായാണ് അധികൃതർ വിവിധ നടപടികൾ ആവിഷ്‌കരിക്കുന്നത് നിലവിൽ ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചതാമസക്കാരുടെ സ്ഥിതിവിവരക്കണക്കുകളും ട്രാഫിക് മേഖലയിൽ അതിന്‍റെ സ്വാധീനത്തെ കുറിച്ചുമെല്ലാം പഠിക്കാന്‍ ജനറൽ നിര്‍ദേശിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt