കുവൈത്ത് സിറ്റി ∙
കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് വിടവാങ്ങിയിട്ട് ഒരാണ്ട്. 2020 സെപ്റ്റംബർ 29നാണ് അദ്ദേഹം നിര്യാതനായത്. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ചശേഷമാണ് 91ാം വയസ്സിൽ അദ്ദേഹം വിടപറഞ്ഞത്. ചികിത്സക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.. രാജ്യം പിതാവിനെ പോലെയും രാജ്യങ്ങൾ ജ്യേഷ്ഠ സഹോദരനെ പോലെയും പരിഗണിച്ച വ്യക്തിത്വമാണ് ഷെയ്ഖ് സബാഹ്.വികസന പാതയിൽ കുവൈത്തിനെ ബഹുദൂരം മുന്നോട്ട് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് നിർത്തുന്നതിലും അവരുടെ ക്ഷേമ കാര്യങ്ങൾ നടപ്പാക്കുന്നതിലും ശുഷ്കാന്തി കാണിച്ചു. പ്രവാസി സമൂഹത്തോടും കരുതൽ കാണിച്ച ഭരണാധികാരി.മേഖലയിലെ രാജ്യങ്ങളുമായി നല്ല അയൽപക്ക ബന്ധം കാത്ത് സൂക്ഷിക്കാൻ ഷെയ്ഖ് സബാഹ് പ്രത്യേകം ശ്രദ്ധിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6ഇറാഖിനോട് അനുവർത്തിച്ച സൗഹാർദ്ദ സമീപനം അതിന്റെ മികച്ച തെളിവാണ് അധിനിവേശം നടത്തിയ രാജ്യമായിട്ട് കൂടി ഇറാഖിനെ അയൽപക്ക ബന്ധത്തിന്റെ ചരടിൽ കൂട്ടിയിണക്കാൻ ഷെയ്ഖ് സബാഹ് തയാറായി. യുദ്ധം തകർത്ത് തരിപ്പണമാക്കിയ ഇറാഖിനെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും സന്നദ്ധനായി.ഇറാഖിനെ സഹായിക്കുന്നതിന് ലോക രാജ്യങ്ങളെ കുവൈത്തിൽ ക്ഷണിച്ചുവരുത്തിയും മറ്റിടങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പങ്കാളിയായും ഷെയ്ഖ് സബാഹ് മുൻപന്തിയിലുണ്ടായിരുന്നു. മധ്യപൂർവ ദേശത്ത് പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്താൽ അത് പരിഹരിക്കുന്ന പ്രവർത്തനങ്ങളിൽ മുൻകൈ എടുക്കുന്ന നേതാവായും ഷെയ്ഖ് സബാഹ് പ്രവർത്തിച്ചു .ലോകതലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്ട്ര സഭ അദ്ദേഹത്തിന് 2014ൽ മാനുഷിക സേവനത്തിെൻറ ലോകനായക പട്ടം നൽകി ആദരിച്ചു. ഇൗ സെപ്റ്റംബർ 18ന് അമേരിക്കൻ പ്രസിഡൻറിെൻറ ‘ദി ലീജിയൻ ഒാഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ’ ബഹുമതി അദ്ദേഹത്തിന് ലഭിച്ചിരുന്നു.ഒരു വർഷത്തിനിപ്പുറം ശൈഖ് സബാഹിെൻറ അഭാവം കുവൈത്തിനും ജനങ്ങൾക്കും തീരാ നഷ്ടമായി തുടരുകയാണ് . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6
