കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ വീണ്ടും സജീവമായി. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കിന്റർഗാർട്ടനുകൾ, പ്രൈമറി-മിഡിൽ സ്കൂളുകൾ എന്നിവിടങ്ങളിൽ ഇന്നലെ തൊട്ട് ജീവനക്കാർ എത്തിത്തുടങ്ങി. സെക്കൻഡറി സ്കൂളുകൾ 26നാണ് തുടങ്ങുക.സ്കൂളുകളിലെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ഹാജർ നിരക്ക് ആദ്യ ദിവസം 90% കവിഞ്ഞു. ആരോഗ്യ മാർഗ്ഗനിർദ്ദേശങളും മുൻ കരുതൽ നടപടികളും പാലിച്ചു കൊണ്ടാണു ജീവനക്കാർ വിദ്യാലയങ്ങളിൽ പ്രവേശിച്ചത്. വാക്‌സിനേഷൻ പൂർത്തിയാക്കാത്തവർക്കും, PCR ടെസ്റ്റ് എടുക്കാത്തവരെയും പല സ്ഥലങ്ങളിലും ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, വിവിധ വിദ്യാലയങ്ങളിൽ പ്രിൻസിപ്പൽമാരുടെ മേൽനോട്ടത്തിൽ അധ്യാപകർക്കും ജീവനക്കാർക്കും ആരോഗ്യ സംരക്ഷണം സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J8lk31tAaAC9fdSsb1g54d വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും പാലിക്കണമെന്ന് നിർദേശം നൽകി.മന്ത്രാലയത്തിന് കീഴിലെ വിദ്യാലയങ്ങളിൽ ജോലിചെയ്യുന്ന അധ്യാപകരും ജീവനക്കാരും ഭൂരിപക്ഷവും വാക്സീൻ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്നതിന് 30 ലക്ഷത്തിലേറെ പുസ്തകങ്ങൾ തയാറാക്കിയതായി മന്ത്രാലയത്തിലെ സപ്ലൈ-സ്റ്റോർ വിഭാഗം ഡയറക്ടർ മത്‌റൂക് അൽ മുതൈരി അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J8lk31tAaAC9fdSsb1g54d