കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നത് 40 വിമാനം മാത്രം
കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ പകുതിപോലും എത്തിയില്ല. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ കൂടുതൽ കേന്ദ്രങ്ങളിൽ നിന്നുള്ള സർവീസിന് അനുമതി കാത്തിരിക്കുകയാണ് സിവിൽ വ്യോമയാന ഡയറക്ടറേറ്റ്.നിലവിൽ പ്രതിദിനം 10000 പേരാണ് കുവൈത്തിൽ വിമാനമിറങ്ങുന്നത്. 40 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് രണ്ടാംഘട്ടത്തിൽ 200 വിമാനങ്ങളിലായി പ്രതിദിനം 20000 പേരെ എത്തിക്കാനാണ് നീക്കം. അപ്പോഴും പ്രവർത്തനം 60% തികയില്ല.മൂന്നാംഘട്ടത്തിൽ 300 വിമാനങ്ങളും 30000 യാത്രക്കാരുമെന്ന ലക്ഷ്യം പ്രാദേശികമായും രാജ്യാന്തരതലത്തിലും കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിഗണിച്ചുള്ളതുമാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JUvZzm6AcdnBDy1h8gImjf
		
		
		
		
		
Comments (0)