കുവൈത്ത് വിമാനത്താവളം തുറന്നു :ആദ്യ വിമാനം ഞായറാഴ്ച പറന്നുയരും

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുവൈത്ത് വിമാനത്താവളം തുറന്നു.ഇന്നലെ അർധ രാത്രിയോടെയാണ് വിമാനത്തവാളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതായി കുവൈത്ത് വ്യോമയാന അധികൃതർ പ്രഖ്യാപിച്ചത് .സിവിൽ എവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് ഹമൂദ് അൽ-മുബാറക് സബയാണ് തീരുമാനം അറിയിച്ചത് . ഇറാൻ അമേരിക്ക സംഘർഷത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു നേരത്തെ എയർപോർട്ട് അടച്ചിട്ടത്. വ്യോമ പാത തുറന്നതിന് പിന്നാലെ കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഏപ്രിൽ 26 ഞായറാഴ്ച പറന്നുയരും. ജസീറ എയർ വെയ്സ് ആണ് ആദ്യ സർവീസ് പ്രഖ്യാപിച്ചത് .ടെർമിനൽ 4, 5 എന്നിവ വഴി ആയിരിക്കും പ്രവർത്തനം.ഏപ്രിൽ 29,30 മെയ് 2, 3 തിയ്യതികളിലേക്ക് കൊച്ചിയിലേക്കും ഏപ്രിൽ 26 മുതൽ മെയ് 3 വരെ ദിനേനെ മുംബൈയിലേക്കും സർവീസ് ക്രമീകരിച്ചിട്ടുണ്ട്.ദമ്മാം വഴിയുള്ള ട്രാൻസിറ്റ് വിമാന സർവീസ് ലഭ്യമാണെന്നും ലഭ്യമായ ലക്ഷ്യസ്ഥാനങ്ങളുടെയും ഫ്ലൈറ്റ് ഷെഡ്യൂളുകളുടെയും പട്ടിക ഉടൻ തന്നെ അറിയിക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.അതോടൊപ്പം കുവൈത്ത് എയർ വെയ്‌സും സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട് ഏപ്രിൽ 26 മുതൽ കുവൈത്തിൽ നിന്ന് നേരിട്ടുള്ള 17 സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു .

കുവൈത്തിൽ LANDMARK GROUPൽ നിരവധി ജോലി ഒഴിവുകൾ; ഏറ്റവും പുതിയ അവസരങ്ങളിലേക്ക് ഉടൻ അപേക്ഷിക്കാം https://www.kuwaitvarthakal.com/tag/landmark-group-kuwait-careers-apply-now-for-the-latest-vacancies/

ഇനി മൊബൈൽ ബാലൻസ് തീർന്നാൽ പേടിക്കണ്ട; ‘സഹേൽ’ ആപ്പിലൂടെ ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യം, ഏങ്ങനെ ഉപയോ​ഗിക്കാം? https://www.kuwaitvarthakal.com/tag/sahel-app/

ഏതാ പഴയത്, ഏതാ പുതിയത്?; കുവൈറ്റിൽ വൻ ടയർ തട്ടിപ്പ്, 1900-ലധികം ടയറുകൾ പിടിച്ചെടുത്തു https://www.kuwaitvarthakal.com/tag/used-tires/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version