തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്ന ഡോറ എന്ന വളർത്തു പട്ടികുഞ്ഞിനെ കാണാതായ വിഷമത്തിലാണ് കോട്ടയം നാട്ടകം സ്വദേശിയായ ജോമോൻ ജേക്കബും കുടുംബവും. കഴിഞ്ഞ ഒന്നരമാസമായി ഡോറയെ കാണാതായിട്ട്. അബ്ബാസിയയിലെ ഫ്ലാറ്റിൽ തങ്ങളുടെ പൊന്നോമനയെ കാത്തിരിക്കുകയാണ് ഈ മലയാളി കുടുംബം. ജോമോനും കുടുംബവും നാട്ടിൽ പോകുമ്പോൾ അബ്ബാസിയ ടെലികമ്യുണിക്കേഷൻ കെട്ടിടത്തിന് സമീപത്തെ അൽ അഖ്സാ ഫാർമസിയുടെ പിറകിൽ താമസിക്കുന്ന സുഹൃത്തിനെ ഏല്പിച്ചതായിരുന്നു ഡോറയെ. സുഹൃത്തിനെ ഏൽപ്പിച്ചു പോയ ശേഷമാണ് ഡോറയെ കാണാതാകുന്നത്..പത്ത് മിനിറ്റിനകം തന്നെ സുഹൃത്തും കുടുംബവും ഡോറയെ തെരഞ്ഞു പലയിടങ്ങളിലും നടന്നുവെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ജോമോനും കുടുംബം തിരികെയെത്തിയിട്ടും ഡോറയെ അന്വേഷിച്ചു. പക്ഷെ കണ്ടെത്താനായില്ല. .മൂന്ന് വർഷം മുമ്പ് 3 മാസം പ്രായമുള്ളപ്പോഴാണ് ഡോറയെ ഒരു സുഹൃത്ത് ജോമോന് സമ്മാനിക്കുന്നത്. .ഇതിനു ശേഷം ഇവരുടെ കുടുംബത്തിലെ ഒരു അംഗമായി മാറുകയായിരുന്നു ഡോറ. ഡോറയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 51504019 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ജോമോൻ അഭ്യർത്ഥിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI