കുവൈറ്റിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അധാർമികത, വേശ്യാവൃത്തി എന്നിവയ്ക്ക് പ്രേരണ നൽകിയ കേസിൽ ഒരു പ്രമുഖ ഫാഷൻ ഇൻഫ്ളുവൻസറും, കുവൈറ്റ് പൗരനും കോടതി രണ്ട് വർഷത്തെ തടവും 2,000 ദിനാർ പിഴയും വിധിച്ചു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ വഴി അശ്ലീലം, ധിക്കാരം, വേശ്യാവൃത്തി എന്നിവ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ജഡ്ജി അബ്ദുള്ള അൽ ഒസൈമി അധ്യക്ഷനായ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. കേസ് വിശദാംശങ്ങളനുസരിച്ച് വ്യക്തമായ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വാട്ട്സ്ആപ്പ് വഴി അയച്ചുവെന്ന് കാണിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
