ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇന്ത്യൻ പ്രവാസിയെ തേടി 22.74 കോടി രൂപയുടെ ഭാഗ്യം

ബി​ഗ് ടിക്കറ്റ് സീരിസ് 262 നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയത് ഇന്ത്യക്കാരൻ.
ഖത്തറിൽ മെക്കാനിക്കൽ ടെക്നീഷ്യനായ തമിഴ്നാട്ടുകാരൻ രമേഷ് പേശലാലു കണ്ണനെ തേടിയാണ് ഭാഗ്യ സമ്മാനം. 15 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന രമേഷ് 10 സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിലാണ് കോടിപതിയായത്. യുഎഇയുടെ പുതിയ നിയന്ത്രണം മൂലം ഈ മാസം ഒന്നു മുതൽ ബിഗ് ടിക്കറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും നേരത്തെ പ്രഖ്യാപിച്ച നറുക്കെടുപ്പ് നടത്തുകയായിരുന്നു. നാട്ടിൽ വീട് പണിയാൻ ബി​ഗ് ടിക്കറ്റ് സമ്മാനത്തുക ഉപയോ​ഗിക്കാനാണ് രമേശ് ആ​ഗ്രഹിക്കുന്നത്. നിലവിൽ വാടക വീട്ടിലാണ് താമസം. രക്ഷിതാക്കൾക്ക് വേണ്ടി സ്വപ്നഭവനം പണിയാനുള്ള ആ​ഗ്രഹം നിറവേറ്റാനായി എന്നതിലാണ് രമേശിന്റെ സന്തോഷം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

https://www.kuwaitvarthakal.com/2024/04/05/62-1-percent-polling-in-kuwait-national-elections/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version