കുവൈറ്റിലെ മഹ്ബൂല പ്രദേശത്തിന് സമീപമുള്ള തീരദേശ റോഡിലുണ്ടായ അപകടത്തിൽ രണ്ട് നേപ്പാൾ പ്രവാസികൾക്കും, ഒരു അജ്ഞാത വ്യക്തിക്കും ജീവൻ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. കുറ്റവാളിയായ കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിന് ലഭിച്ച അപകട വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ 3 പേർക്കും ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w