കുവൈറ്റിൽ ഇനി ഇലക്ട്രോണിക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സഹേൽ ആപ്പ് വഴി നൽകാം. ഇത്തരത്തിലുള്ള പരാതികൾ നിരീക്ഷിക്കുന്നതിനായി ആപ്പിൽ ‘അമാൻ’ സേവനം ആരംഭിച്ചു. പബ്ലിക് പ്രോസിക്യൂഷനും കുവൈത്ത് ബാങ്കിങ് അസോസിയേഷനും (കെ.ബി.എ) സഹകരിച്ചാണ് പദ്ധതി. നേരത്തെ ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ
വെർച്വൽ റൂം സജ്ജമാക്കിയിരുന്നു. അനധികൃത ഫിഷിങ് ശ്രമങ്ങൾ നിരീക്ഷിക്കാനും, എല്ലാത്തരം ഇലക്ട്രോണിക് തട്ടിപ്പുകളും കണ്ടെത്തി ഇല്ലാതാക്കാനുമാണ് ഈ സേവനം ആരംഭിച്ചതെന്ന് സഹൽ ഔദ്യോഗിക വക്താവ് യൂസഫ് കതെം അറിയിച്ചു.
ബാങ്ക് അക്കൗണ്ടുകളിൽനിന്നും മറ്റും പണം നഷ്ടപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്ത ആളുകൾ ഉടൻ ബാങ്കുമായി ബന്ധപ്പെടണം, ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചാൽ ഉടൻ തന്നെ ഡയറക്ടറേറ്റ് നടപടിയെടുക്കുകയും മോഷ്ടാക്കളുടെ അക്കൗണ്ടിൽനിന്ന് പണം മരവിപ്പിക്കുകയും ചെയ്യും. 2023 ഡിസംബർ ഏഴു മുതൽ മുതൽ ജനുവരി ഒമ്പതു വരെ 285 പരാതികൾ ഇതുവഴി കൈകാര്യം ചെയ്തു. കുവൈറ്റിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നതിന് ഭാഗമായാണ് ഈ നടപടി.
DOWNLOAD SAHEL APP https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr