ഡൽഹിയിലെ ഷാകൂർ ബസ്തിയിൽ പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പക മൂലം 21കാരനായ യുവാവ് യുവതിയെ കുത്തിക്കൊന്നു. ജനുവരി 25ന് ഷാകൂർ ബസ്തി റെയിൽവേ ട്രാക്കിന് സമീപമായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ 50 മുറിവുകളാണ് ഉണ്ടായിരുന്നത്, കൂടാതെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു ശരീരം. ബുദ്ധ് വിഹാർ സ്വദേശിയായ പ്രണവ് കുമാർ എന്ന യുവാവിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവസാനമായി കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ആളില്ലാത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയാണ് കൊലപാതകം നടത്തിയത്. യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പക; 21കാരൻ യുവതിയെ കുത്തിക്കൊന്നു; ശരീരത്തിൽ 50 മുറിവുകൾ, കണ്ണുകൾ ചൂഴ്‌ന്നെടുത്തു