ഇത്യോപ്യയിൽ കുവൈത്തി സർജൻമാർ 500 ശസ്ത്രക്രിയ നടത്തി. ആഫ്രിക്കൻ രാജ്യങ്ങളിലെ ദരിദ്ര ജനങ്ങൾക്ക് വൈദ്യപരിചരണം നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വൈദ്യദൗത്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ഡയറക്ട് എയ്ഡ് സൊസൈറ്റി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സുമൈതാണ് ഇക്കാര്യം അറിയിച്ചത്. സർജിക്കൽ അൽ അമൽ ക്യാമ്പിന്റെ (ഹോപ്) ഭാഗമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിദഗ്ധരായ എട്ടു സ്പെഷലിസ്റ്റുകളുടെ സംഘം ഉൾക്കൊള്ളുന്ന കുവൈത്ത് സർജിക്കൽ ഹോപ് ടീമിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. മെഡിക്കൽ സയൻസിൽ പിന്നാക്കമുള്ള രാജ്യങ്ങളിലും പ്രദേശങ്ങളിൽ മെഡിക്കൽ അറിവ് എത്തിക്കുകയും അത്തരം പ്രദേശങ്ങളിൽ ചികിത്സക്കുള്ള ഉയർന്ന് ചെലവ് താങ്ങാനാകാത്ത രോഗികളെ സഹായിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 21 ഡോക്ടർമാരും ടെക്നീഷ്യന്മാരും മറ്റും അടക്കം 43 പേർ ഇതിൽ പങ്കാളികളായി. ഇത്യോപ്യൻ തലസ്ഥാനത്ത് നടന്ന ഉദ്ഘാടനത്തിൽ കുവൈത്തി അംബാസഡർ അബ്ദുൽ അസീസ് അൽ ഹർബിയും ആരോഗ്യ മന്ത്രിയും അടക്കമുള്ളവർ പങ്കെടുത്തു. ആദ്യ മൂന്നു ദിവസം മാത്രം 289 ശസ്ത്രക്രിയകളാണ് നടത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6