കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കായി വിമാന താവളത്തിൽ എത്തിയ ഇന്ത്യക്കാരനായ expat പ്രവാസി കുഴഞ്ഞു വീണു മരിച്ചു. കുവൈത്ത് വിമാന താവളത്തിലെ ടെർമിനൽ 1ലാണ് സംഭവമുണ്ടായത്. യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറുന്നതിനു ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരാഴാചയ്ക്കിടയിലെ മൂന്നാമത്തെ സംഭവമാണിത്. ഈ വ്യാഴാഴ്ച ബംഗ്ലാദേശ് സ്വദേശിയായ ഒരു യാത്രക്കാരൻ മരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ സ്വദേശിനിയായ മറ്റൊരു യാത്രക്കാരിയും യാത്രക്ക് തൊട്ട് മുമ്പ് കുവൈത്ത് വിമാന താവളത്തിൽ കുഴഞ്ഞു വീണു മരണമടഞ്ഞിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6