കുവൈറ്റിലെ ഖാദിസിയയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ബേസ്മെന്റിലെ എലിവേറ്റർ കേബിൾ പൊട്ടിവീണ് പ്രവാസി മരിച്ചു. മരണപ്പെട്ട തൊഴിലാളിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഒന്നാം നിലയിൽ നിന്നാണ് കേബിൾ പൊട്ടി എലിവേറ്റർ വീണത്. അപകടത്തെപ്പറ്റി വിവരം ലഭിച്ച ഉടൻ ഫയർഫോഴ്സ് അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഉപയോഗിച്ച് ക്യാബിൻ ഉയർത്തിയെങ്കിലും തൊഴിലാളിയെ രക്ഷിക്കാനായില്ല. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ് അധികൃതർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Home
Kuwait
കുവൈറ്റിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ എലിവേറ്റർ തകർന്ന് പ്രവാസിക്ക് ദാരുണാന്ത്യം