കുവൈറ്റിൽ നിന്ന് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ ഇന്ന് മുതൽ രാജ്യം വിടുന്നതിന് മുൻപായി ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ പിഴ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ശനിയാഴ്ച മുതൽ, ഏതെങ്കിലും കാരണത്താൽ രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഒരു പ്രവാസി, അയാൾക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് പണം നൽകണം. വിദേശികൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലോ, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിലോ, എയർപോർട്ട്, ബോർഡർ പോർട്ട് എന്നിവിടങ്ങളിലെ ഓഫീസിലോ പിഴ അടക്കാമെന്ന് അധികൃതർ പറഞ്ഞു.നിയമം അനുസരിക്കണമെന്നും അവ ലംഘിക്കരുതെന്നും മന്ത്രാലയം എല്ലാ പ്രവാസികളെയും അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX