കുവൈത്തിൽ ഇന്ത്യൻ മൈനകൾ വ്യാപകം; പരിസ്ഥിതിക്ക് ഒരു ഭീഷണിയില്ല, ശാന്ത സ്വഭാവക്കാ‍രെന്ന് വിദ​ഗ്ധ‍ർ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്തി​ലും വ്യാ​പ​ക​മാ​കു​ന്നു. രാ​ജ്യ​ത്തെ പ​ക്ഷി, വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ത്തെ സ​മ്പ​ന്ന​മാ​ക്കി പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​വ പ​റ​ന്നു​ന​ട​ക്കു​ന്നു. ചെ​റു ശ​ബ്ദ​ത്തി​ൽ ശ്ര​ദ്ധ​ ക്ഷ​ണി​ക്കു​ന്നു. ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്ത് പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യ​ല്ലെ​ന്നും പ​ക്ഷി, വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ത്തെ വി​പു​ല​പ്പെ​ടു​ത്തു​ന്ന​താ​യും കു​വൈ​ത്ത് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ ലെ​ൻ​സ​സ് മേ​ധാ​വി റ​ഷീ​ദ് അ​ൽ ഹാ​ജി വ്യ​ക്ത​മാ​ക്കി. മൈ​ന​ക​ൾ സാ​മൂ​ഹി​ക ചു​റ്റു​പാ​ടി​ൽ ജീ​വി​ക്കു​ന്ന​തും ബു​ദ്ധി​ശാ​ലി​യു​മാ​യ പ​ക്ഷി​യാ​ണ്. 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​വൈ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പ​ക്ഷി​യാ​ണി​വ. ശ​ബ്ദ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നും ഏ​ത് അ​ന്ത​രീ​ക്ഷ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നും ഇ​വ​ക്ക് ക​ഴി​വു​ണ്ടെ​ന്നും അ​ൽ ഹാ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.സമൂഹത്തോട് ഇണങ്ങി ജീവിക്കുന്ന ബുദ്ധിയുള്ള പക്ഷികളാണിവ. 3 പതിറ്റാണ്ടായി കുവൈത്തിനു പരിചിതമാണ് ഇന്ത്യൻ മൈനകളെ. കേരളത്തിൽ ധാരാളമായി കാണുന്ന മൈനകൾ (മാടത്ത) ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും വ്യാപകമാണ്. കടുത്ത ചൂടിനെ അതിജീവിച്ചു ഗൾഫ് രാജ്യങ്ങളുടെ കാലാവസ്ഥയോട് ഇവ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇന്ത്യൻ മൈനകൾ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version