കുവൈത്ത് സിറ്റി: ഈ മാസത്തോടെ രാജ്യത്ത് വേനൽച്ചൂടിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകർ weather map. ആഗസ്റ്റ് 24ന് സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്ന് അറബ് യൂനിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ബദർ അൽ അമിറ പറഞ്ഞു.വേനലിന്റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞുകാണുന്ന നക്ഷത്രമാണ് ‘സുഹൈൽ’. പരമ്പരാഗതമായി സുഹൈൽ നക്ഷത്രം തെളിയുന്നത് കുവൈത്തിൽ അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.‘സിറിയസി’നുശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് ‘സുഹൈലെ’ന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രകേന്ദ്രം പറയുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് ഇത് സ്ഥിതിചെയ്യുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX