കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് law ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് 120 കേസുകൾ റിപ്പോർട്ട് ചെയ്തു. ഉപേക്ഷിക്കപ്പെട്ട ഗാരേജുകൾ, വർക്ക് ഷോപ്പുകൾ, വാഹനങ്ങൾ എന്നിവക്കെതിരെയാണ് നടപടി. ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ടെക്നിക്കൽ അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അദാനി, വിവിധ സർക്കാർ ഏജൻസികൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിയമലംഘനത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി 112 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനക്കിടെ റസിഡൻസ് പെർമിറ്റ് ലംഘിച്ച ആറു പ്രവാസികളും അറസ്റ്റിലായി.\
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw