ഔദ്യോഗിക മന്ത്രാലയങ്ങളിൽ നിന്നെന്നുള്ള വ്യാജേന ലഭിക്കുന്ന ഫോൺ വിളികളിൽ അകപ്പെട്ട് തട്ടിപ്പിനിരയായത് നിരവധി പേർ. ഇത്തരത്തിൽ കൂടുതലും ഇരയാക്കപ്പെട്ടത് ആരോഗ്യമന്ത്രാലയത്തിൽ ജോലിചെയ്യുന്ന നഴ്സുമാരാണ്. തിരുവല്ല സ്വദേശിനിയായ ആരോഗ്യ മന്ത്രാലയത്തിലെ നേഴ്സിന് നഷ്ടമായത് 187 ദിനാർ ആണ്. ഇവരുടെ ഫോണിലേക്ക് പോലീസ് വേഷത്തിലുള്ളയാൾ വാട്സ്ആപ്പ് കോൾ ചെയ്യുകയും വിവരമുള്ള വെരിഫിക്കേഷൻ വേണ്ടിയാണ് വിളിക്കുന്നതെന്നുമാണ് അറിയിച്ചത്. അടുത്തിടെ ജോലി വച്ച ഇവർ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനാൽ ആരോഗ്യ മന്ത്രാലയിൽ നിന്നുള്ള വിവരാന്വേഷണം ആയിരിക്കും എന്നാണ് ഇവർ കരുതിയത്.
വിളിച്ചയാൾ പൊലീസ് വേഷത്തിലും സിവിൽ ഐഡി നമ്പറും ജോലികാര്യങ്ങളും വ്യക്തമായി പറയുകയും ചെയ്തതോടെ സംശയം തോന്നിയില്ല. സംസാരത്തിനിടെ ഫോണിലേക്ക് എം.ഒ.എച്ചിൽനിന്ന് സന്ദേശം വരുമെന്നും ഒ.ടി.പി പറഞ്ഞുതരണം എന്നും ആവശ്യപ്പെട്ടു. ഇതു പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇതിനിടെ എ.ടി.എം പിൻ നമ്പർ ചോദിച്ചു. അപ്പോൾ സംശയം തോന്നി ബാങ്കിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് 187 ദീനാർ നഷ്ടപ്പെട്ടതായി മനസ്സിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വിളിവന്നത്. പിറകെ പണം നഷ്ടപ്പെടുകയും ചെയ്തു. വിളിച്ചയാൾ അറബിയിലും ഇംഗ്ലീഷിലുമായിരുന്നു സംസാരിച്ചിരുന്നത്. ഇത്തരത്തിൽ ഫോൺ വിളിച്ചു തട്ടിപ്പ് നടത്തുന്നവർക്ക് പിന്നിൽ വൻ സംഘം ഉണ്ടെന്നാണ് സൂചന. ഫോൺ വിളിക്കുന്നവർ സിവിൽ ഐഡി നമ്പർ, രക്ത ഗ്രൂപ്പ്, ജോലി ചെയ്യുന്ന സ്ഥാപനം, ബാങ്ക് വിവരങ്ങൾ എന്നിവ വ്യക്തമായി അവതരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw