കുവൈത്ത് സിറ്റി: സൗദിയിലേക്കുള്ള യാത്രക്കിടെ കുവൈത്തിൽ കുരുങ്ങിയ പ്രവാസി മലയാളി ഒടുവിൽ നാട്ടിലെത്തി expat . തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷെമീറാണ് ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തിൽ നാട്ടിലെത്തിയത്. കോവിഡ് കാലത്ത് ആണ് സൗദിയിൽ ജോലി ചെയ്തിരുന്ന ഷെമീർ നാട്ടിലെത്തിയത്. പിന്നീട് കഴിഞ്ഞ ദിവസമാണ് പുതിയ വിസയിൽ ഷെമീർ സൗദിയിലേക്ക് പോകാൻ തീരുമാനിച്ചത്. കുവൈത്ത് എയർവേസിൽ തിരുവനന്തപുരത്തുനിന്ന് കുവൈത്ത് വഴിയാണ് സൗദിയിലേക്ക് പുറപ്പെട്ടത്. എന്നാൽ, പഴയ വിസയുടെ കാൻസലേഷൻ പൂർത്തിയാകാതിരുന്നതിനാൽ സൗദിയിലെ ദമ്മാമിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ദമാം ഇമിഗ്രേഷൻ വിഭാഗം അതേ ദമ്മാം-കുവൈത്ത് -തിരുവനന്തപുരം വിമാനത്തിൽ ഷെമീറിനെ തിരികെയയച്ചു. എന്നാൽ, കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഈ വിമാനത്തിൽ സീറ്റുണ്ടായിരുന്നില്ല. ഇതോടെ ഷെമീർ കുവൈത്ത് വിമാനത്താവളത്തിൽ കുരുങ്ങി. 11ാം തീയതി മാത്രമേ കുവൈത്ത് എയർവേസിൽ തിരുവനന്തപുരത്തേക്ക് സീറ്റ് ഉള്ളൂവെന്നും അധികൃതർ അറിയിച്ചു. തുടർന്നാണ് ഷെമീർ ഇവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് വിവരം സാമൂഹ്യ പ്രവർത്തകരെ വിവരം അറിക്കുകയായിരുന്നു. കെ.കെ.എം.എ കേന്ദ്ര മതകാര്യ വകുപ്പ് വൈസ് പ്രസിഡന്റ് അബ്ദുൽ ഖലാം മൗലവിയെയാണ് ഷെമീർ ആദ്യം ബന്ധപ്പെട്ടത്. അദ്ദേഹം അദ്ദേഹം എംബസി ഉദ്യോഗസ്ഥൻ അബ്ദുല്ലയെ വിവരം അറിയിക്കുകയും, സാമൂഹിക പ്രവർത്തകനും എംബസി വളൻറിയറും ഐ.സി.എഫ് ലീഡറുമായ സമീർ മുസ്ലിയാർ വിഷയത്തിൽ ഇടപെടുകയും നാട്ടിലേക്ക് തിരികെയെത്താനുള്ള കാര്യങ്ങൾ ചെയ്യുകയുമായിരുന്നു. കുവൈത്ത് എയർവേസിന് അടക്കാനുള്ള പണം ഷെമീറിന്റെ സുഹൃത്തുക്കൾ എത്തിക്കുകയും തിങ്കളാഴ്ച രാത്രി പന്ത്രണ്ടിന് പണം അടയ്ക്കുകയും ചെയ്തു. തുടർന്ന് കുവൈത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ എയർലൈൻസിൽ ഷെമീറിന്റെ സൗദിയിലുള്ള ബന്ധു ടിക്കറ്റ് എടുത്തു അയച്ചുനൽകി. ഇതോടെ ചൊവ്വാഴ്ച പു ലർച്ച 2.10ന് ഷെമീർ നാട്ടിലേക്ക് തിരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5