കുവൈത്ത് സിറ്റി; കുവൈത്തിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, travel ban രാജ്യത്ത് ഈ വർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെ പൗരന്മാർക്കും പ്രവാസികൾക്കും 18,898 യാത്രാ നിരോധനം ഏർപ്പെടുത്തിയതായി വിവരം. ഫർവാനിയ എക്‌സിക്യൂഷൻ ഡിപ്പാർട്ട്‌മെന്റാണ് ഏറ്റവും കൂടുതൽ വ്യക്തികളെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയത്, 4,895 വ്യക്തികളെയാണ് ഫർവാനിയ വിലക്കിയത്. തൊട്ടുപിന്നിൽ 3,658 പേരുമായി അഹമ്മദിയും ഉണ്ട്. 3,086-മായി ജഹ്‌റ, 3,004 പേരുമായി ഹവല്ലി, തലസ്ഥാനത്ത് നിന്ന് 2,784 ഉം മുബാറക് അൽ-കബീർ 1,471 ഉം എന്നിങ്ങനെയാണ് വിലക്കേർപ്പെടുത്തിയവരുടെ വിവരങ്ങൾ. ദമ്പതിമാർ തമ്മിലുള്ള ജീവനാംശ കേസുകളിലും ഗതാഗത നിയമലംഘനങ്ങളെ തുടർന്നുള്ള കേസുകളിലുമാണ് ഭൂരിഭാഗം പേരും യാത്രാ വിലക്ക് നേരിടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn