കുവൈറ്റ് സിറ്റി: ഇന്ത്യൻ മാംഗോ ഫെസ്റ്റിവലുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. തൈബ mango സൂപ്പർമാർക്കറ്റിൽ ആണ് ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ നടന്നത്. പരിപാടി ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. അൽഫോൻസോ, ബംഗനപ്പള്ളി തുടങ്ങിയ വിവിധയിനം രുചിയൂറുന്ന ഇന്ത്യൻ മാമ്പഴങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. ഇന്ത്യൻ മാമ്പഴം ഇറക്കുമതി ചെയ്യുന്ന ആദ്യ 10 രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത് എന്ന പ്രത്യേകതയുമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn