കുവൈത്ത് സിറ്റി : കുവൈത്തിൽ മീഥൈൽ ആൽക്കഹോളിന് നിരോധനം. മീഥൈൽ ആൽക്കഹോളിന്റെ methanol ഇറക്കുമതി, വിപണനം, പ്രദർശനം മുതലായവയാണ് നിരോധിച്ചത്. എന്നാൽ ആഭ്യന്തര മന്ത്രാലയം അഗ്നി ശമന സേന വിഭാഗം എന്നീ സർക്കാർ ഏജൻസികളുടെ പ്രത്യേക അനുമതി ലഭിക്കുന്നവർക്ക് നിരോധനത്തിൽ നിന്ന് ഇളവ് ലഭിക്കും. വാണിജ്യ വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് വിവര സാങ്കേതിക കാര്യ സഹമന്ത്രിയുമായ മാസൻ അൽ-നഹെദ് ആണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. 2020-ലെ മന്ത്രിസഭാ തീരുമാനത്തിലെ 177/ ആർട്ടിക്കിൽ 1 ന്റെ ഭേദഗതി പ്രകാരമാണ് പുതിയ തീരുമാനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1