കുവൈറ്റ് സിറ്റി; പട്ടാപ്പകൽ ഒരു യുവതിയെ പിന്തുടർന്ന് ആക്രമിച്ച കുവൈത്തി jail യുവാവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു സഹകരണ സ്ഥാപനത്തിനകത്ത് വച്ചാണ് പ്രതി പെൺകുട്ടിയെ കണ്ടത്. ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യുകയും തുടർന്ന് തന്റെ ചേഷ്ഠകൾ ശ്രദ്ധിക്കാത്ത പെൺകുട്ടിയെ പിന്തുടർന്ന് ആക്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു. സംഭവം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിയിച്ചതിനെത്തുടർന്ന് ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. കാറിൽ നിന്ന് ഇറങ്ങിയതു മുതൽ ആൾ കാൽനടയായി തന്നെ പിന്തുടരുകയും അശ്ലീലവാക്കുകൾ ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു. പ്രതി സംസാരിക്കുന്നത് ശ്രദ്ധിക്കാതിരുന്നപ്പോൾ അയാൾ തന്നെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. യുവതി ഇയാളെ പോലീസ് ലൈനപ്പിൽ നിന്ന് തിരിച്ചറിയുകയും ചെയ്തു. ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് തുടർ അന്വേഷണത്തിനായി റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1