കുവൈത്ത് സിറ്റി : കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇനി ഓൺലൈൻ വഴി ഉംറ വിസ ലഭിക്കും umrah booking. പുതിയ മാറ്റം വരുന്നതോടെ ഇനി മുതൽ കുവൈത്തിലെ പ്രവാസികൾക്കും ഉംറ നിർവഹിക്കുന്നതിനു നിബന്ധനകൾ പൂർത്തിയാക്കിയ ശേഷം ഓൺലൈൻ വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയും. ഇതിന് സൗദി ഹജ് -ഉംറ മന്ത്രാലയം അനുമതി നൽകിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. അഞ്ച് ഘട്ടങ്ങളായിട്ടാണ് വിസ ലഭിക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടത്. ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ‘സൗദി വിസ ബയോ’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇതിൽ വിരലടയാളം ഉപയോഗിച്ച് റജിസ്റ്റർ ചെയ്യുക. പിന്നീട് ആപ്ലിക്കേഷൻ തുറന്ന ശേഷം വിസയുടെ തരം നിർണയിക്കുക. മൂന്നാമതായി പാസ്പോർട്ട് ഇൻസ്റ്റന്റ് റീഡ് ചെയ്യുക. അതിന് ശേഷം ഫോൺ കാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ എടുത്ത ശേഷം അത് അപ്‍ലോഡ് ചെയ്യുക. അഞ്ചാമതായി 10 വിരലുകളുടെയും അടയാളം ഫോൺ കാമറ ഉപയോഗിച്ച് സ്കാൻ ചെയ്യുക. ഈ അഞ്ച് ഘട്ടങ്ങളിലൂടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. കുവൈത്ത് ഉൾപ്പെടേയുള്ള 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഉംറ വിസ ലഭിക്കുന്നതിനു വിരലടയാളം രേഖപ്പെടുത്തൽ സൗദി ഹജ് – ഉംറ മന്ത്രാലയം നിർബന്ധമാക്കിയിരുന്നു. ബ്രിട്ടൻ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കും ഈ രജിസ്ട്രേഷൻ നിർബന്ധമാണ്. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് സൗദി ഹജ് – ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
സൗദി വിസ ബയോ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം https://play.google.com/store/apps/details?id=sa.gov.mofa.saudivisabio&hl=en_IN&gl=US
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX